Sunday, January 8, 2012

അവിഹിതം

ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അവിഹിതം എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിച്ചത്‌.. അതവളെ പലപ്പോഴും വേദനിപ്പിച്ചിരുന്നു. അപ്പോഴൊക്കെ, 'അവിഹിതം' എന്നാല്‍ അവര്‍ക്ക് ഹിതമല്ലാത്തത് എന്നാണെന്നും നമുക്കത് ഹിതമാണെന്നും പറഞ്ഞ് ഞാനവളെ മനസിലാക്കി. ഞങ്ങളുടെ ഗാഡമായ അടുപ്പം ഇല്ലാതാക്കാന്‍ നാട്ടുകാര്‍ക്കെന്നല്ല , അവളുടെ കെട്ടിയവന് പോലും സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ മനം കുളിര്‍ത്തു. എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവള്‍ ചോദിച്ചു..

"നിന്റെ കല്യാണം കഴിഞ്ഞാലും നീ എന്നെ സ്നേഹിക്കില്ലേ...?"

ആരെ കല്യാണം കഴിച്ചാലും അവളെന്നും എന്റേത് മാത്രമെന്ന് പറഞ്ഞ് അവളുടെ നീണ്ട മുടിയില്‍ തഴുകവേ, അന്ന് അവള്‍ എനിക്കും അവിഹിതമാകുമല്ലോ എന്ന് ഞാനറിയാതെ മനസിലോര്‍ത്തു...!!

15 comments:

  1. നോക്കീം കണ്ടും അവിഹിതത്തിനു പോയില്ലെങ്കിൽ... സദാചാരപോലീസുകാർ തല്ലിക്കൊല്ലും.

    ReplyDelete
  2. അഹിതങ്ങള്‍ സംഭവിക്കാതിരിക്കട്ടെ...

    പിന്നെ അലി പറഞ്ഞതുപോലെ കണ്ടും കേട്ടും കെട്ടോ..

    ReplyDelete
  3. കാലത്തിന്റെ പോക്കത്ര ശരിയല്ലാട്ടോ..നിങ്ങളുടെയും!

    ReplyDelete
  4. ഒരാള്‍ക്ക് ഹിതമാകുന്നത് മറ്റൊരാള്‍ക്ക് ഹിതമാകാതിരിക്കുമ്പോള്‍ മാത്രമല്ല അവിഹിതമാകുന്നത്...
    പിന്നെ മുകളില്‍ പറഞ്ഞപോലെ കാലത്തിന്റെ പോക്കത്ര ശരിയല്ല. ഏതെങ്കിലും കോടതിക്കു മുന്നില്‍ തിരിച്ചറിയല്‍ പരേഡിനുവേണ്ടി നിന്നുകൊടുക്കേണ്ടി വന്നാല്‍ അത് സദാചാരപോലീസുകാരുടെ പെരുമാറ്റത്തിലും ക്രൂരമായിരിക്കും....

    ReplyDelete
  5. തുടക്കത്തിലെ അവിഹിതത്തെ കഥാപാത്രം പറഞ്ഞപോലെ അ'വിഹിതത്തിന്' പകരം അവി'ഹിതം' എന്ന് വായിച്ചു രസിച്ചു. ഒടുവിലെ
    അവിഹിതത്തെ അ'വിഹിതം' എന്ന് വായിച്ചു കുറെ നേരം നേരാന്‍ കിടന്നു കറങ്ങി. പിന്നെ മനസ്സിലാക്കി വെളിയിലെക്കുള്ള വഴികണ്ടെത്തി ഇറങ്ങിയപ്പോള്‍ ഒരാശ്വാസം.

    വെറുതയല്ല ഞാന്‍ എന്നെ പൊട്ടന്‍ എന്ന് വിളിക്കുന്നത്‌.

    പറയാന്‍ മറന്നു, ഇത് വളരെ ഹിതമായി.

    ReplyDelete
  6. ഞാനും ഈ അ'വിഹിതവും അവി'ഹിതവുമായി ഒന്ന് കറങ്ങി....കൊള്ളാം കേട്ടോ ഈ അവിഹിതം...നന്നായിരിക്കുന്നു

    ReplyDelete
  7. സംഗതി അവിഹിതം ആണല്ലേ. കഥ നന്നായിട്ടുണ്ട്.

    ReplyDelete
  8. Enjoyed your short on "അവിഹിതം"

    ReplyDelete
  9. അവളുടെ വീട്ടിൽ പൈനാപ്പിൾ ചെടിയുണ്ടോ?........:)

    ReplyDelete
  10. അവിഹിതം...! നന്നായിട്ടുണ്ട്.

    ReplyDelete
  11. ഇങ്ങിനെയാണ് ഹിതം അവി'ഹിതവും അവിഹിതവും ആയിതീരുന്നതല്ലേ...

    ReplyDelete
  12. നാട്ടുകാരുടെ വിഹിതം വാങ്ങാതെ നോക്കണേ അവിഹിതം

    ReplyDelete
  13. നന്നായിട്ടുണ്ട്,,,,ആധുനികതയെ തൊട്ടറിഞ്ഞ വരികള്‍....

    ReplyDelete
  14. pleas visiy this too
    to knw ur suggetions
    http://myselfthoughtss.blogspot.in/

    ReplyDelete
  15. അവിഹിതം ,കല്യാണം ,വീണ്ടും അവിഹിതം...
    ഇതില്‍ ഇതാണ് ഹിതമായിട്ടുള്ളത് .

    ReplyDelete