Monday, February 6, 2012

പ്രണയ സാഫല്യം

സ്നഹേം തരാമെന്നു പറഞ്ഞപ്പോള്‍ അവള്‍ക്കു ഞാനെന്റെ ഹൃദയം നല്‍കി.
ജീവിതം പകുത്തു തരാമെന്നു പറഞ്ഞപ്പോള്‍ എല്ലാ സമ്പാദ്യവും നല്‍കി.
അവസാനം എന്റെ കീശ കാലിയായപ്പോള്‍ അവളെ കാണാന്‍ എനിക്ക് മഷിയിട്ടു നോക്കേണ്ടി വന്നു.
എന്നിട്ടും ഞാനവളെ സ്നേഹിച്ചു....
ഒടുവില്‍, എനിക്ക് പ്രണയ സാഫല്യമേകാന്‍, ഒന്നര കൊല്ലത്തിനു ശേഷം അവളെന്നെ തേടി വരിക തന്നെ ചെയ്തു; അവള്‍ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനൊരച്ഛനെ വേണമെന്ന്....

14 comments:

  1. പ്രത്യക്ഷമായ നര്‍മ്മത്തിനപ്പുറം ഒരു കറുത്ത ഹാസ്യം (black humour )
    എല്ലാ കുറിപ്പുകളിലും ഒളിപ്പിച്ചുവെക്കുന്നു...ഭാവുകങ്ങള്‍

    ReplyDelete
  2. തിരിച്ചു വരവ് തികച്ചും ക്രൂരതയായി.

    ReplyDelete
  3. നുറുങ്ങിയ ചിന്തകളാണെങ്കിലും അതുണ്ടാക്കുന്ന impact വളരെ വലുതാണ്.ആശംസകള്‍...

    ReplyDelete
  4. "പൊട്ടന്റെ" ആത്മകഥ മൂന്നുവരിയില്‍ ഒതുക്കി
    ഇഷ്ടായി

    ReplyDelete
  5. ഇന്നിന്റെ ചിത്രത്തേ നേരിന്റെ ചട്ടിയിലിട്ടു
    കുറുക്കിയെടുത്ത് വരികളാക്കി വിളമ്പിയിരിക്കുന്നു ..
    നുറുങ്ങ് ചിന്തകളില്‍ ആഴമുണ്ട് , ചുഴിയുമുണ്ട് !
    വേവിന്റെ മുഴുപ്പില്‍ ഉള്ളുരുകുന്നുമുണ്ട് ..
    ആശംസകള്‍ സഖേ ..

    ReplyDelete
  6. കിടിലന്‍ സൂപ്പര്‍ ഗംഭീരം

    ReplyDelete
  7. ന്നാലും ആ മടങ്ങി വരാന്‍ കാണിച്ച ധൈര്യം അപാരം..!! നല്ല കുഞ്ഞുകഥ..

    ReplyDelete
  8. വീണ്ടും പണത്തിനും തണല്‍ തോളിനും ആയി അവള്‍ വന്നു കൃരതയുറെ പ്രപഞ്ച സത്യം പേറി ,പ്രണയം വൃണിതമല്ലോ

    ReplyDelete
    Replies
    1. chila sathyangal....... aashamsakal..... blogil puthiya post.... ATHIRU..... vaayikkane..........

      Delete
  9. ഇപ്പോള്‍ ഒരാള്‍ വന്നു...നോക്കിയിരുന്നോ ഇനി ആരൊക്കെ വരുമെന്ന് :)

    ReplyDelete
  10. പ്രസവം സിസേരിയനയാല്‍ പെട്ടത് തന്നെ..

    ReplyDelete
  11. ഇത്തരം കുഞ്ഞിക്കഥകള്‍ വായിക്കാന്‍ നല്ല രസമാണ്.

    ReplyDelete
  12. എന്നാലും അവള് ആള് കേമിയാണല്ലോ

    ReplyDelete
  13. ഒന്നരക്കൊല്ലമോ, അപ്പോ.... ?

    ReplyDelete