Sunday, November 27, 2011

രാജകുമാരന്‍

ഒരു രാജകുമാരനെപ്പോലെ പോലെ വന്നു വേണം തന്നെ പെണ്ണ് ചോദിക്കാനെന്നു അവള്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് അയാള്‍ മണലാരണ്യത്തിലേക്ക് ചേക്കേറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് നിറയെ സ്വപ്നങ്ങളും കൈ നിറയെ കാശുമായി അയാള്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ ചോദിച്ചു.

"നരച്ചിരിക്കുന്നത് നിന്റെ മുടി മാത്രമോ അതോ മനസ്സും അങ്ങനെ ആണോ ? "

ഒന്നും മിണ്ടാനാവാതെ, അവളുടെ അടക്കിയുള്ള ചിരി കേട്ട് പിന്തിരിഞ്ഞ് നടക്കവേ, പൊയ്പോയ നാളുകളില്‍ അവള്ക്കയച്ച് കൊടുത്ത ഒട്ടകത്തിന്റെ ഗന്ധമുള്ള അനേകം സമ്മാനങ്ങള്‍ അയാളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു....

7 comments:

  1. ഓ..ഞാനാണോ ആദ്യം..?

    എന്തേ ഇപ്പൊ ഒരു മിനി? ഒന്നുമങ്ങട് ക്ലിക്കാകുന്നില്ല അല്ലേ...എല്ലാവരും ഉപേക്ഷിക്കുകയാണു നായകനെ..
    എല്ലാ കഥകളിലും..
    എന്തായാലും പ്രതീക്ഷ വിടണ്ട..എവിടെയോ ഒരു ക്ലാര കാത്തിരുപ്പുണ്ടാകും..

    ആശംസകളോടെ...
    ( പിന്നെ സമ്മാനങ്ങള്‍ അയക്കുമ്പോള്‍ വല്ല അത്തറോ മറ്റോ പുരട്ട്...കവര്‍ തുറക്കുമ്പഴേ ആള്‍ ഫ്ലാറ്റാവണം)

    ReplyDelete
  2. നാലുവരിയില്‍ നന്നായി തെളിഞ്ഞു,നായകന്‍ കണ്ട അക്കരപ്പച്ച.

    ReplyDelete
  3. വായിച്ചു. കൊള്ളാം
    ആശംസകള്‍...

    ReplyDelete
  4. എന്തായാലും പ്രതീക്ഷ വിടണ്ട....................

    ReplyDelete
  5. ചെറിയ കഥ..വലിയ ആശയം..നന്നായിട്ടുണ്ട്..

    ReplyDelete
  6. കൊള്ളാം,ചെറിയവരികളില്‍ ഏറെ ആശയം....
    ആശംസകള്‍

    ReplyDelete
  7. ഒട്ടകത്തിന്റെ മണം ഉള്ള സമ്മാനം...എന്തെ ഒരു പെര്‍ഫ്യും വാങ്ങിക്കൂടെ?

    ReplyDelete